കോഴിക്കോട്: കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഎം സ്‌ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയാറാവുകയായിരുന്നു. തുടർന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സമ്മതത്തോടെ മണ്ഡലം സിപിഎം ഏറ്റെടുത്തു.
എഎ റഹീം, ടി പി ബിനീഷ് എന്നീ യുവ നേതാക്കളുടെ പേരുകളാണ് ഇന്നലെ വരെ ഉയര്‍ന്നുകേട്ടത്. ടിപി ബിനീഷ് നിലവില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ റഹീം ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയും. എന്നാല്‍ കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാര്‍ഥിയാക്കാനാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. മണ്ഡലത്തിലെ അണികളുടെ കൂടി താൽപര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
Read Also: കോൺഗ്രസിൽ സ്‍ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബു








































