ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തളളി. ഹരജി വിദ്യാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം സിബിഎസ്ഇ പരീക്ഷ സ്‌കൂളുകൾക്ക് നേരിട്ട് നടത്താനും കോടതി അനുമതി നൽകി.
പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹരജി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് വിഷയം പരിഗണിച്ച ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് സാഹചര്യം മോശമായ അവസ്‌ഥ ആയത് കൊണ്ടാണെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
Read Also: കണ്ണൂർ വിസി നിയമനം; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് മന്ത്രി ആർ ബിന്ദു







































