വാഷിംഗ്ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും ഗെബ്രിയോസസ് ചൂണ്ടിക്കാട്ടി. വാക്സിനേഷൻ കൊണ്ട് ആര്‍ജിത പ്രതിരോധ ശേഷി അഥവാ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കാം എന്നത് ഒരു സങ്കല്പം ആണ്. ഇത് ഒരു ഘട്ടം കഴിഞ്ഞാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. ആര്‍ജിത പ്രതിരോധത്തെ ലോകാരോഗ്യ സംഘടന പ്രോൽസാഹിപ്പിക്കില്ലെന്നും കുറുക്കുവഴികള്‍ കൊണ്ട് രോഗം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ വ്യക്തമാക്കി.
Read also: രാജ്യത്ത് വാക്സിൻ അടുത്ത വര്‍ഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി







































