ആനക്കര: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു. തുലാവര്‍ഷം പാതി പിന്നിട്ടിട്ടും തുലാമഴ ഇല്ലാതായതോടെയാണ് ആനക്കര പഞ്ചായത്തില്‍ വരള്‍ച്ചാ ഭീഷണിയുയര്‍ത്തി ഭാരതപ്പുഴയുടെ ജലനിരപ്പ് താഴുന്നത്. വേനല്‍ കടുക്കുംമുമ്പേ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍.
2019ല്‍ ഈ സമയത്ത് അഞ്ചു മീറ്ററില്‍ കൂടുതലായിരുന്നു ഭാരതപ്പുഴയിലെ ജലനിരപ്പ് എന്നാണ് കേന്ദ്ര ജലകമ്മീഷന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്. എന്നാല്‍ ഇത്തവണ ഇത് നാല് മീറ്ററില്‍ കുറവാണ്.
അഞ്ഞൂറോളം മീറ്റര്‍ വീതിയിലുള്ള കുമ്പിടി കാങ്കപ്പുഴ ഇപ്പോള്‍ 120 മീറ്റര്‍ വീതിയില്‍ മാത്രമാണ് ഒഴുകുന്നത്.
വര്‍ഷംതോറും ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നു വരുന്നതായി നേരത്തെ തന്നെ കേന്ദ്ര ജല കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് നവംബര്‍ മാസത്തില്‍ തന്നെ നിള വേഗത്തില്‍ വറ്റിത്തുടങ്ങുന്നത്. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. കൂടാതെ പുഴയിലെ വെള്ളത്തെ ആശ്രയിച്ചുള്ള കൃഷികളെയും ഇത് സാരമായി ബാധിക്കും.
Read Also: കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത് ഇന്ത്യ