തിരുവനന്തപുരം: കഞ്ചാവിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അപകടകരമായ മയക്കുമരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ചാണ് നേതാവ് രംഗത്തെത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Though i’ve never consumed cannabis myself, I was attacked for a policy recommendation to legalise it 2yrs ago. Now, even as the NCB arrests Bollywood stars for cannabis possession, India has joined a majority in the @UN Drugs Commission to delist it as a dangerous drug. Ah well! https://t.co/1QSjfBDNmm
— Shashi Tharoor (@ShashiTharoor) December 4, 2020
ഏറ്റവും അപകടകരമായ മയക്കുമരുന്ന് വിഭാഗത്തിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ ട്വീറ്റ്. ‘ഞാൻ കഞ്ചാവ് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. രണ്ട് വർഷം മുമ്പ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാർശ നടത്തിയപ്പോൾ എനിക്ക് നേരെ ആക്രമണം ഉണ്ടായി. ഇപ്പോൾ കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്‌റ്റ് ചെയ്യുന്നതിനിടയിലും കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള യുഎൻ കമ്മീഷൻ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു’-തരൂർ ട്വീറ്റ് ചെയ്‌തു. 2018ൽ കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് നേരത്തെ പോസ്‌റ്റ് ചെയ്‌ത ട്വീറ്റും തരൂർ ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
1961 മയക്കുമരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷന്റെ ഷെഡ്യൂൾ ഫോറിൽ നിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വോട്ട് ചെയ്‌തത്. 53 അംഗ സിഎൻഡി അംഗ രാജ്യങ്ങളിൽ ഇന്ത്യ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളടക്കം 27 വോട്ടുകൾ കഞ്ചാവിന് അനുകൂലമായി ലഭിച്ചപ്പോൾ ചൈന, പാകിസ്‌ഥാൻ, റഷ്യ തുടങ്ങി 25 രാജ്യങ്ങൾ ഇതിനെ എതിർത്തു.
Also Read: ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍