ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍

By Syndicated , Malabar News
K_Surendran_BJP_Malabar news
Ajwa Travels

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ ‘തദ്ദേശപ്പോര്’ മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക്  ഭയമാണെന്നും കോവിഡ് ജാഗ്രത മൂലമാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം വിശ്വാസ യോഗ്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ മൊഴി പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ പേരുണ്ടാകും. കേസിന്റെ അവസാനത്തില്‍ മുഖ്യ പ്രതിയായി പിണറായി വിജയന്‍ മാറും. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അവസാന പ്രതീക്ഷ എന്‍ഡിഎയിലാണ്.  ഇരു മുന്നണികളെക്കാള്‍ അധികം സീറ്റ് എന്‍ഡിഎ നേടും. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണം. രാജ്യദ്രോഹികളുമായാണ് കോണ്‍ഗ്രസ് കൂട്ട് കൂടുന്നതെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ആരോപിച്ചു.

Read also: ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE