തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച കേരള ജനതക്ക് അഭിനന്ദനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയമെന്ന് യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം നൽകിയ മറുപടിയാണ് ഇത്. പാർട്ടി കൂട്ടായി എടുത്ത തീരുമാനങ്ങൾ ഗുണം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെ നേതൃത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കോവിഡ് പ്രതിരോധത്തിനും ജനം അംഗീകാരം നൽകിയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read Also: സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞു, പിന്തുണക്ക് നന്ദി; എ വിജയരാഘവൻ







































