സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞു, പിന്തുണക്ക് നന്ദി; എ വിജയരാഘവൻ

By Desk Reporter, Malabar News
A-Vijayarakhavan about High Court Stay
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. “സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്,”- അദ്ദേഹം പറഞ്ഞു.

“ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്‌ഞത രേഖപ്പെടുത്തുന്നു. തെറ്റായ രാഷ്‌ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ്, ബിജെപി മതമൗലിക വാദികൾ കൂട്ടായാണ് സർക്കാരിനെതിരെ നീങ്ങിയത്. ജനങ്ങൾ ശരിയായ മൂല്യങ്ങൾക്കൊപ്പം നിന്നു. നാടിന്റെ നൻമയെ തകർക്കാനുള്ള ശ്രമത്തെ തോൽപ്പിച്ചത് ജനങ്ങളാണ്,”- വിജയരാഘവൻ പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ പല വാർഡുകളിലും ബിജെപിക്ക് യുഡിഎഫ് വോട്ടുകൾ നൽകി. ഓരോ വാർഡും പരിശോധിച്ചാൽ അത് വ്യക്‌തമാകുമെന്നും നെടുങ്കാട് വാർഡിൽ അത് പ്രകടമാണെന്നും എ വിജയരാഘവൻ ആരോപിച്ചു. വെൽഫയർ പാർട്ടി പോലെ തീവ്രമതമൗലിക വാദമുയർത്തുന്ന പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. തീവ്ര ഇടതു വിരോധം വച്ച് ലീഗിനു വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:  കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന് സ്വന്തം; ഇടതുമുന്നണിക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE