റിയാദ്: ഈ വർഷം ഹജ്ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം സഈദ് പറഞ്ഞു.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജിനെത്താന്‍ സാധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് ഇത്തവണ വിദേശത്ത് നിന്നുള്ളവര്‍ക്ക് പരിഗണന നല്കാന് കാരണം. ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഞങ്ങള്‍ ഹജ്ജിന് ക്ഷണിക്കുന്നുവെന്നും ഹിശാം സഈദ് പറഞ്ഞു.
ആയിരത്തില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഓരോ രാജ്യങ്ങള്‍ക്കും ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടകള്‍ നിശ്ചയിച്ചു വരികയാണ്. പൂണ്യ ഭൂമികളില്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള പരിധിക്കനുസരിച്ചാണിത് ആളുകളുടെ എണ്ണം തീരുമാനിക്കുക.
Read Also: ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടക്കുന്നത്; യെച്ചൂരി