എറണാകുളം, കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആലുവ സ്വദേശിനി ഷീല(49)മരിച്ചത്. ഇവരുടെ മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Read Also: അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍
കഴിഞ്ഞ ദിവസം മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശിനി ലീനസിന് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് 58 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ലീനസ് മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.
കണ്ണൂര്‍ പട്ടുവം മുള്ളൂല്‍ സ്വദേശി ടി സി ജോസും(55) കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹത്തിന്റെ മരണം. പ്രമേഹരോഗ ബാധിതനായിരുന്ന ജോസിന് ഇക്കഴിഞ്ഞ 25നാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.







































