പുഷ്‌പാർച്ചന വിവാദം; സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

By Desk Reporter, Malabar News
Ajwa Travels

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്‌ഥലമാണ് പുന്നപ്ര വയലാർ സ്‌മാരകം. സ്വാതന്ത്ര്യ സമരമല്ല നടന്നതെന്ന് ചരിത്രം അറിയുന്നവർക്ക് അറിയാം; വചസ്‌പതിയുടെ നടപടിയെ ന്യായീകരിച്ച്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിന്റെ പൂട്ട് തല്ലിത്തകർത്ത് അതിക്രമിച്ചു കയറി ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‌പതി പുഷ്‌പാർച്ചന നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദീപ് വചസ്‌പതിക്കെതിരെ രംഗത്തെത്തിയിരുന്നു.

Read also: തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE