കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ കടുവാ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത്.
തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരും ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. കടുവയെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്നും, എന്നാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇ ബൈജുനാഥ് അറിയിച്ചു.
പേരാമ്പ്ര എസ്‌റ്റേറ്റിൽ അതിരാവിലെ തന്നെ തൊഴിലാളികൾ ജോലിക്കെത്തുന്നവരാണ്. അതിനാൽ, പുലർകാലങ്ങളിൽ ജോലിക്ക് പോകുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ വ്യക്‌തമാക്കി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’







































