ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് ടോക്യോയിൽ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നായി 4400ഓളം അത്‌ലറ്റുകളാണ് പങ്കെടുക്കുക. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്.
539 ഇനങ്ങളിലാണ് ഇത്തവണ മൽസരം. ബാഡ്‌മിന്റൺ, തെയ്‌ക് വോണ്‍ഡോ എന്നിവയും മൽസരരംഗത്തുണ്ട്. കോവിഡ് പശ്‌ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലാണ് പാരാലിമ്പിക്‌സ് നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
റിയോ പാരാലിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. കഴിഞ്ഞ തവണ 43ആം സ്‌ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി ആദ്യ 25ലെങ്കിലും ഇടം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം. 2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.
Also Read: പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം