പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റൺ; ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം, അഭിമാനമായി പ്രമോദ് ഭഗത്

By News Desk, Malabar News
Paralympics 2021

ടോക്യോ: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് സ്വർണം കരസ്‌ഥമാക്കി. പാരാലിമ്പിക് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാർ വെങ്കലവും സ്വന്തമാക്കി.

45 മിനിറ്റ് നീണ്ടുനിന്ന ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെ പരാജയപ്പെടുത്തിയാണ് പ്രമോദ് ഭഗത് വിജയം കൊയ്‌തത്. 21- 14, 21- 17 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഈ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം കൂടിയാണ് പ്രമോദ്. ബെതെൽ ലോക രണ്ടാം നമ്പർ താരമാണ്.

പോളിയോ ബാധിതനായ പ്രമോദ് ഒഡിഷ സ്വദേശിയാണ്. ചെറുപ്പത്തിൽ തന്നെ ഇടതുകാലിന്റെ സ്വാധീനം കുറഞ്ഞിരുന്നു. എന്നിട്ടും ബാഡ്‌മിന്റണോട് അടങ്ങാത്ത ആവേശം കാത്തുസൂക്ഷിച്ച പ്രമോദ് മൂന്ന് തവണ ലോക ചാമ്പ്യനായി.

അതേസമയം, ജപ്പാന്റെ ദയ്‌സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കിയത്. 22- 20, 21- 13 എന്നിങ്ങനെയാണ് സ്‌കോർ. ഇതോടെ ടോക്കിയോ പാരാലിമ്പിക്‌സിൽ നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയ്‌ക്ക് 17 മെഡലുകളാണുള്ളത്. നിലവിൽ 25ആം സ്‌ഥാനത്താണ് ഇന്ത്യ.

Also Read: മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE