ഗുവാഹത്തി: അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടന്നത് ഗുരുതര ക്രമക്കേട്. 90 വോട്ടര്‍മാര്‍ മാത്രമുള്ള പോളിംഗ് ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഏപ്രില്‍ ഒന്നിനായിരുന്നു അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.
ഖോടിര് ലോവര്‍ പ്രൈമറി സ്കൂളിലെ ബൂത്തിലാണ് ക്രമക്കേട് സംഭവിച്ചത്. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തിയേക്കും. സംഭവത്തിൽ അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തത്. മൂന്ന് ഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നായിരുന്നു ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് അവസാനഘട്ടം.
Read Also: റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്







































