ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1,270 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്. 23 സംസ്‌ഥാനങ്ങളിലായാണ് ഒമൈക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നത്. നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്‌ട്രയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 309 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ മാത്രം 198 പേർക്ക് 24 മണിക്കൂറിനിടെ ഒമൈക്രോൺ കണ്ടെത്തി. ഇതോടെ മഹാരാഷ്‌ട്രയിൽ ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ച ആകെ രോഗബാധിതരുടെ എണ്ണം 450 ആയി ഉയർന്നു. അതേസമയം ഡെൽഹിയിൽ ഇതുവരെ രോഗബാധിതരായ ആളുകളുടെ എണ്ണം 320 ആണ്.
കേരളം(109), ഗുജറാത്ത്(97), രാജസ്‌ഥാൻ(69), തെലങ്കാന(62), തമിഴ്‌നാട്(46), കർണാടക(34) എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളിലെ കണക്കുകൾ. ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്‌ഥാനങ്ങളും രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രോഗവ്യാപനം കണക്കിലെടുത്ത് പുതുവൽസര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല