സജ്‌ന ഷാജി ആത്‌മഹത്യക്ക് ശ്രമിച്ചു

By Trainee Reporter, Malabar News
assault-on-transgender-woman
Sajana Shaji
Ajwa Travels

എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്‌മഹത്യക്ക് ശ്രമിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചതിന് ശേഷമാണ് സജ്‌ന ആത്‌മഹത്യക്ക് ശ്രമിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്‌മഹത്യക്ക് ശ്രമിച്ചതെന്ന് സജ്‌നയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. സജ്‌നയെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റില്‍ പ്രവേശിപ്പിച്ചു.

Read also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും

തന്റെ ഒരു ശബ്‌ദരേഖ എഡിറ്റ് ചെയ്‌ത്‌ ഒരു പറ്റം സമൂഹമാദ്ധ്യമങ്ങള്‍ തന്നെ ആക്ഷേപിക്കുകയുണ്ടായെന്ന് സജ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. അതിന്റെ പരിപൂര്‍ണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തില്‍ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, താന്‍ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് നിക്ഷേധിക്കുന്നില്ല, എന്നാല്‍ മുഴുവന്‍ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്‌താണ് പ്രചരണം നടക്കുന്നത്, സജ്‌ന കുറിച്ചു.

വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന…

Posted by Sajana Shaji on Monday, October 19, 2020 

കാക്കനാട് – തൃപ്പുണിത്തുറ ബൈപ്പാസിലെ വഴിയരികില്‍ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജ്‌ന അടക്കമുള്ള അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. അതിനിടയില്‍ ഇവരുടെ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്‌ന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തിയിരുന്നു. കുറച്ച് ദിവസമായി ഇവര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കരഞ്ഞുകൊണ്ട് സജ്‌ന ഫേസ്ബുക്ക് ലൈവിലും പറഞ്ഞിരുന്നു. സജ്‌നയെ അധിക്ഷേപിച്ചവര്‍ക്കെതിരെ യുവജന കമ്മീഷനടക്കം കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നാലെയാണ് സജ്‌നക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്‌ദരേഖ പുറത്തുവരികയും സജ്‌നയെ മനോവിഷമത്തിലാക്കുകയും ചെയ്‌തത്.

Related news: ബിരിയാണി ഫെസ്‌റ്റ് നടത്തി സജ്നക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE