കുവൈറ്റ് സിറ്റി: ദന്ത ഡോക്‌ടർ ചമഞ്ഞ് ക്‌ളിനിക്ക് നടത്തിയ പ്രവാസി യുവാവിനെ കുവൈറ്റ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ക്ളിനിക്കിൽ ചികിൽസ നടത്തിയിരുന്ന ആളാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു നടപടി.
ഡെന്റൽ ടെക്‌നീഷ്യൻ ആയിരുന്ന യുവാവ് ഡോക്‌ടറെന്ന വ്യാജേനയാണ് ചികിൽസ നടത്തിയിരുന്നത്. സഹായത്തിന് ഒരു നഴ്‌സും ഇവിടെ ഉണ്ടായിരുന്നു. ദിവസവും നിരവധി പേർ ഇവിടെ ചികിൽസക്കായി എത്തിയിരുന്നു എന്നും അധികൃതർ കണ്ടെത്തി. ഡോക്‌ടറെന്ന നിലയിൽ താൻ പ്രതിഫലം കൈപറ്റിയതായും ഇയാൾ സമ്മതിച്ചു.
Also Read: വിവാദ പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്