ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ ബൂത്ത് സന്ദർശനത്തിനായി പിതാവിനൊപ്പം പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് എംഎൻഎം മേധാവി കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി.
പോളിങ് ബൂത്തുകൾ സന്ദർശിച്ചതിന് നടി ശ്രുതി ഹാസനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ വനിതാ വിഭാഗം നേതാവ് വാനതി ശ്രീനിവാസന് വേണ്ടി ബിജെപി ജില്ലാ പ്രസിഡണ്ട് നന്ദകുമാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ബൂത്ത് ഏജന്റുമാരല്ലാതെ ആരും പോളിങ് ബൂത്തുകളിലേക്ക് പോകരുതെന്ന ചട്ടമുണ്ടെന്നും ഇത് ലംഘിക്കപ്പെട്ടു എന്നും ബിജെപി അറിയിച്ചു.
മക്കളായ ശ്രുതി, അക്ഷര എന്നിവരോടൊപ്പം ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് താൻ ജനവിധി തേടുന്ന കോയമ്പത്തൂർ സൗത്തിലേക്ക് കമൽ ഹാസൻ പോയത്. ഇവിടുത്തെ ബൂത്തിൽ കമൽ ഹാസനൊപ്പം ശ്രുതിയും കയറി എന്നാണ് ബിജെപിയുടെ ആരോപണം.
Also Read: സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല






































