അഗർത്തല: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതായി ത്രിപുര സർക്കാർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ നിയന്ത്രണങ്ങളോടെ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തനുശ്രീ ദേബ് ബാർമ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ത്രിപുരയിൽ കഴിഞ്ഞ ദിവസം 4175 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 472 പേർ രോഗമുക്തി നേടിയപ്പോൾ ആറ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ത്രിപുര ഉൾപ്പടെ 6 സംസ്ഥാനങ്ങളിലേക്ക് ജൂലൈ 2ന് കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയച്ചിരുന്നു. കേരളം, അരുണാചൽ പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നിവയാണ് ത്രിപുരയ്ക്ക് പുറമെ കേന്ദ്രസംഘം എത്തിയ മറ്റ് സംസ്ഥാനങ്ങൾ.
Most Read: ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്







































