കോവിഡ്; ത്രിപുരയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

By Staff Reporter, Malabar News
Tripura-weekend curfew
Representational Image
Ajwa Travels

അഗർത്തല: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതായി ത്രിപുര സർക്കാർ. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ നിയന്ത്രണങ്ങളോടെ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തനുശ്രീ ദേബ് ബാർമ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ത്രിപുരയിൽ കഴിഞ്ഞ ദിവസം 4175 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌. 472 പേർ രോഗമുക്‌തി നേടിയപ്പോൾ ആറ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ ത്രിപുര ഉൾപ്പടെ 6 സംസ്‌ഥാനങ്ങളിലേക്ക് ജൂലൈ 2ന് കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയച്ചിരുന്നു. കേരളം, അരുണാചൽ പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നിവയാണ് ത്രിപുരയ്‌ക്ക് പുറമെ കേന്ദ്രസംഘം എത്തിയ മറ്റ് സംസ്‌ഥാനങ്ങൾ.

Most Read: ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE