തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്ച മരിച്ച മണിയുടെയും എലിപ്പനി മരണമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂർ പെരിങ്ങനാട് സ്വദേശി എലിപ്പനി ബാധിച്ചു മരിച്ചിരുന്നു.
മൂന്ന് ദിവസത്തിനിടെ ഒരു വയസുകാരി ഉൾപ്പടെ നാല് പേരാണ് പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേരാണ് ഇന്നലെ പനിക്ക് ചികിൽസ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഡെങ്കിപ്പനിയും, എലിപ്പനിയും മഞ്ഞപ്പിത്തവുമാണ് കൂടുതൽ റിപ്പോർട് ചെയ്യുന്നത്.
Most Read: ‘മനസാ വാചാ പോക്സോ കേസുമായി ബന്ധമില്ല’; ഗോവിന്ദന്റെ ആരോപണം തളളി കെ സുധാകരൻ







































