കോഴിക്കോട്: വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൃദൻ, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. 12.30 ഓടെയാണ് അപകടം.
നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. ഇവരെ രക്ഷിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേർ ബെംഗളൂരുവിൽ നിന്ന് ഈസ്റ്റർ ആഘോഷിക്കാൻ കോഴിക്കോട് എത്തിയതായിരുന്നു.
Most Read: വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ