വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ

By Desk Reporter, Malabar News
National Herald case; ED sent notice to Sonia
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സോണിയ പറഞ്ഞു.

മതഭ്രാന്തും വെറുപ്പും അസഹിഷ്‌ണുതയും അസത്യവും ചേര്‍ന്ന ഒരു മഹാദുരന്തം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുക ആണ്. ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാകാത്ത വിധമുള്ള പരിക്ക് നമ്മുടെ സമൂഹത്തിലുണ്ടാക്കും. ഇതിനെ മുന്നോട്ടു പോകാന്‍ അനുവദിച്ചുകൂടാ.

വ്യാജദേശീയതക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്നും സോണിയ പറഞ്ഞു. വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്. വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെപ്പോലും ബാധിച്ചുവെന്നും ലേഖനത്തില്‍ സോണിയ പറഞ്ഞു.

Most Read:  കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് അലിയാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE