കാസർഗോഡ്: ബാഡൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കുനിൽ സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. കുട്ടികളെ കയറ്റാനായി പോവുകയായിരുന്ന ബസ് ബാഡൂരിലെ റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് കുറച്ച് കുട്ടികൾ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്ദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല.
അതിനിടെ, കാസർഗോഡ് നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരിക്കൂർ സ്വദേശി ഹമീദ് (67) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ഫൈസലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്.
Most Read| കശ്‌മീരിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരക്കുള്ളിലെ രഹസ്യ അറകളിൽ