കൊച്ചി : പുതിയ ഭരണ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി എറണാകുളം എംപി ഹൈബി ഈഡൻ. എൻകെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങിയത്. തുടർന്ന് അനുമതിക്കായി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 30ആം തീയതി ദ്വീപ് സന്ദർശിക്കാനായിരുന്നു യുഡിഎഫ് എംപിമാരുടെ തീരുമാനം. എന്നാൽ അനുമതി നിഷേധിച്ചതോടെ ഇവർക്ക് സന്ദർശനം നടത്താൻ കഴിയാതെ വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ എംപിമാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദ്വീപ് ഭരണകൂടം എംപിമാർക്ക് അനുമതി നിഷേധിച്ചത്. യുഡിഎഫ് എംപിമാർക്കൊപ്പം തന്നെ ഇടത് എംപിമാരുടെ സംഘവും ദ്വീപ് സന്ദർശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Read also : കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്