കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

By Staff Reporter, Malabar News
manoos-in-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നതിനാൽ നാലു ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. ശക്‌തമായ കാറ്റിനും ഇടിമിന്നലിനുമുള്ള മുന്നറിയിപ്പുകളും നൽകിയിരുന്നു.

മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്യുന്നതാണ് കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ഇത് പാലിച്ചതോടെയാണ് കാലവർഷം എത്തിയതായി പ്രഖ്യാപിച്ചത്.

Read Also: സികെ ജാനുവിന് പണം കൊടുത്തിട്ടില്ല, അവർ ആവശ്യപ്പെട്ടിട്ടുമില്ല; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE