തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ നടത്തുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതിനാലാണ് യുഡിഎഫ് തീരുമാനം.
ഗുരുതര സാഹചര്യത്തില്‍ ആഘോഷമായി സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്തുന്നത് തെറ്റാണ്, യുഡിഎഫ് എംപിമാരും എംഎല്‍എമാരും ചടങ്ങ് ബഹിഷ്‌കരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞത്പോലെ വീട്ടിലിരുന്ന് കാണുമെന്ന് എംഎം ഹസന്‍ പറഞ്ഞു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്തുന്നതെന്നും, വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ജോർജ് സെബാസ്‌റ്റ്യനും, അഭിഭാഷകനായ അനിൽ തോമസും ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും സീനിയര്‍ ജഡ്‌ജിക്കും പരാതി നൽകിയിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാർ പറയുന്നു. മെയ് 20ആം തീയതിയാണ് തിരുവനന്തപുരത്ത് വച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്നത്.
Read also: സത്യപ്രതിജ്‌ഞാ ചടങ്ങ്; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി