രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം

By Trainee Reporter, Malabar News
Malabar-News_Pinarayi-Vijayan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം. സംസ്‌ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട് ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

ഒരു വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ രത്‌നചുരുക്കമാകും പ്രോഗ്രസ് റിപ്പോർട്. അതേസമയം, ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന മേളയും ഇന്ന് അവസാനിക്കും. മെയ് 27ന് ആണ് മേള ആരംഭിച്ചത്. പ്രശസ്‌തരായ കലാകാരൻമാർ നയിക്കുന്ന സാംസ്‌കാരിക കലാപരിപാടികൾ അടക്കം നിരവധി പരിപാടികളാണ് കനകക്കുന്നിൽ അരങ്ങേറുന്നത്.

ടൂറിസം പ്രദർശനം, കാർഷിക-വിപണന-പ്രദർശന മേള, നിരവധി രുചി വിഭവങ്ങളുമായി ഫുഡ്കോർട്ട് എന്നിവയും മേളയുടെ ഭാഗമായിരുന്നു. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. ഇന്ന് രാത്രി വരെയുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

Most Read: ‘വെടിക്കെട്ട്’ ഷൂട്ടിങ്ങിനിടെ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ പൊള്ളലേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE