കീവ്: രാജ്യത്തിന് സമാധാനം ആരും സമ്മാനമായി നൽകില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ശക്‌തമായ യുക്രൈനിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവൽസര വീഡിയോയിലാണ് സെലെൻസ്‌കിയുടെ പരാമർശം.
”സമാധാനം ഞങ്ങൾക്ക് ആരും സമ്മാനമായി നൽകില്ലെന്ന് അറിയാം. പക്ഷേ, റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും വേണ്ടത് ചെയ്യും. പുതിയ യുഎസ് പ്രസിഡണ്ട് സമാധാനം കൊണ്ടുവരാനും പുട്ടിന്റെ ആക്രമണം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു. അതിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഈ യുദ്ധം രണ്ടുപക്ഷത്തെയും സമാധിനിപ്പിക്കേണ്ട തെരുവുകലഹമല്ല. ഇത് പരിഷ്‌കൃത രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. ആമേരിക്കയ്‌ക്കൊപ്പം, റഷ്യയെ നീതിയുക്‌തമായ സമാധാനത്തിലേക്ക് പ്രേരിപ്പിക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്”- സെലെൻസ്‌കി പറഞ്ഞു.
”യുദ്ധത്തിലോ ചർച്ചകളിലോ റഷ്യയെ വിശ്വസിക്കരുത്. അവർക്ക് സ്വതന്ത്രരായവരെ ഭയമാണ്. അവർ സ്വാതന്ത്ര്യത്തെ ഭയപ്പെടുകയാണ്. കഴിഞ്ഞവർഷം, യുക്രൈൻ തെക്കൻ റഷ്യയിലെ കുർസ്‌ക് മേഖലയിലേക്ക് നുഴഞ്ഞുകയറ്റം നടത്തുകയും റഷ്യക്കെതിരെ ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്‌തു. വരും വർഷത്തിൽ യുക്രൈനെതിരെ ശക്‌തമായി പോരാടാൻ ഞാനുൾപ്പടെ നമ്മളെല്ലാവരും തയ്യാറാകണം. അത്തരമൊരു യുക്രൈൻ മാത്രമേ യുദ്ധക്കളത്തിലും ചർച്ചകളിലും ബഹുമാനിക്കപ്പെടും”- സെലെൻസ്‌കി വ്യക്‌തമാക്കി.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം