ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം.
“ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല”- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു. താനോ പാർട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയോ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടില്ലെന്നും ഷൗക്കത്ത് പറഞ്ഞു.
തങ്ങളുടെ മുസ്‌ലീം എംഎല്‍എയെ ഡെപ്യൂട്ടി സ്‌പീക്കറാക്കാമെങ്കില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് വിരോധമില്ലെന്ന് എഐഎംഐഎം പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍.
Read also: 500 രൂപക്ക് വോട്ട്; തെലങ്കാനയിൽ ടിആർഎസ് എംപിക്ക് തടവുശിക്ഷയും പിഴയും







































