ന്യൂഡെൽഹി: ഉത്തർപ്രദേശ് റവന്യുമന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. 2020ൽ മന്ത്രിമാരായ കമാൽ റാണി വരുണും ചേതൻ ചൗഹാനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി.
Read also: കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്‌ടമായി