വാഷിംഗ്ടണ്‍: ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് വാക്സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്കിത്തുടങ്ങും.
പതിനാറ് വയസിന് മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്കാന് അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ബിട്ടന്, സൗദി അറേബ്യ, ബഹ്റിന്, കാനഡ എന്നീ രാജ്യങ്ങള്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
അതേസമയം ബ്രിട്ടനില്‍ വാക്സിന് സ്വീകരിച്ച ചിലര്‍ക്ക് അലര്‍ജി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. തുടക്കത്തില്‍ നേരിയ അലര്‍ജിയും അനുബന്ധ ബുദ്ധിമുട്ടുകളും മാത്രമായിരുന്നെങ്കില്‍ ചിലരില്‍ പിന്നീട് ഗുരുതര അലര്‍ജി ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ വിശദമായി പഠനം നടത്തിയ ശേഷം മാര്‍ഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയുള്ള ഫൈസര്‍ കമ്പനിയുടെ അപേക്ഷ ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ പരിഗണനയിലാണ്.
Read Also: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു








































