യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ അനുകൂലികൾ

ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമലിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് 'ഫ്രീ അമൃത്പാൽ' എന്ന് എഴുതിയിട്ടുണ്ട്.

By Trainee Reporter, Malabar News
Indian consulate in US
Ajwa Travels

വാഷിങ്ടൻ: യുഎസിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്‌ഥാൻ അനുകൂലികളാണ് തീയിടാൻ ശ്രമിച്ചത്. സംഭവ സ്‌ഥലത്തെത്തിയ സാൻഫ്രാൻസിസ്‌കോ അഗ്‌നിരരക്ഷാസേന വിഭാഗം പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഞായറാഴ്‌ച പുലർച്ചെ 1.30 ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ ആധികാരികത സ്‌ഥിരീകരിച്ചിട്ടില്ല. ആക്രമണത്തെ ശക്‌തമായി അപലപിച്ചു അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. കോൺസുലേറ്റ് സ്‌ഥാപനങ്ങൾക്കും നയതന്ത്രജ്‌ഞർക്കുമെതിരായ അക്രമം ക്രിമിനൽ കുറ്റമാണെന്ന് യുഎസ് വക്‌താവ്‌ മാത്യു മില്ലർ പ്രതികരിച്ചു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേർക്ക് ഖലിസ്‌ഥാൻ അനുകൂലികൾ ആക്രമണം നടത്തുകയും ദേശീയ പതാകയോട് അനാദരവ് കാണിക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ മാർച്ചിലും സമാനരീതിയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്‌ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായിരുന്നു.

ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമലിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് എഴുതിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരൻമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിന് പുറത്തും അമൃത്പാലിനായി ഖലിസ്‌ഥാൻ വാദികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE