കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. വൈകിട്ടോടെ ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടാകും.
സനു മോഹനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. മൂകാംബികക്ക് സമീപമുള്ള വനത്തിലും ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പോലീസ് ഇയാൾക്കായി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലായെന്ന റിപ്പോർട് പുറത്തുവരുന്നത്.
Read also: ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്രിവാൾ







































