തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ജാമ്യ ഹരജികളാണ് ഹൈക്കോടതി തള്ളിയത്. തിരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചാണ് ഹരജികള്‍ തളളിയത്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കഴിഞ്ഞ ഓഗസ്‌റ്റ് 31നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കൊലപാതകം നടന്നത്. ഇരുവരുടേയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read also: പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ







































