തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്‍ഡ് ചെയ്തു

By Trainee Reporter, Malabar News
Venjaramood murder case_Malabar News
Haq Muhammad and Midhilaj

വെഞ്ഞാറമൂട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്. 4 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമികവിവരം. 14 ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയതിനുശേഷമാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് 30ന് രാത്രി 11.30യോടെയാണ് തേമ്പാംമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE