വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില്‍ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

By Trainee Reporter, Malabar News
kerala image_malabar news
ഹഖ് മുഹമ്മദ്, മിതിലാജ്
Ajwa Travels

തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്‍പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയവൈരം മൂലമാണെന്ന് പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശമാണ് വിരോധത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐക്കാരും അറസ്‌റിലായവരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ്  രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും നിരവധി പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE