തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധതരം പനിക്കേസുകൾ കൂടുന്നതിൽ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി. ഡെങ്കിപ്പനി കേസുകളാണ് കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ഡെങ്കിപ്പനി മുൻപ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാധനങ്ങൾ വെള്ളം കെട്ടികിടക്കാതെ കമഴ്‌ത്തിയിടണം. ആക്രി സാധനങ്ങൾ മൂടിവെക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുക് വലയ്‌ക്കുള്ളിൽ മാത്രം കിടത്താൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുക് വലയ്‌ക്കുള്ളിൽ തന്നെ കിടത്തണം. തുറസായ സ്‌ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക.
കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്‌ത്രങ്ങൾ ധരിക്കുക, കൊതുക് തിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം കൊതുക് കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും. കൊതുകുകൾ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വീടിന് ഉൾഭാഗം പുകച്ചതിന് ശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്‌ക്കാൻ ഉപകരിക്കും.
Most Read| ഇന്ത്യൻ താരങ്ങൾ നാളെ തിരിച്ചെത്തും; അഭിനന്ദിക്കാൻ പ്രധാനമന്ത്രി- മുംബൈയിൽ റോഡ് ഷോ