പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ പൂജകള്‍ക്കായി ശ്രീകോവില്‍ തുറന്നതോടെ ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് ശബരിമലയില്‍ ദര്‍ശനത്തിനായി ഭക്തരെത്തിയത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നത്. ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും നിലക്കലില്‍ പരിശോധിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡം പാലിച്ച് 250 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതി ഉള്ളത്.
Read Also: ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി