പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്. ഊരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്തമാക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവണ്മെന്റിന്റെ പല വികസന പദ്ധതികളും പലതും ചെല്ലങ്കാവില്‍ എത്തുന്നില്ല എന്നതാണ് വാസ്തവം. അതേസമയം വ്യാജ മദ്യം കഴിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ കേസന്വേഷണം സര്‍ക്കാര്‍ ഉദ്ദേശിച്ചത് പോലെയല്ല നടന്നതെന്ന് എ കെ ബാലന് പറഞ്ഞു. കൂടാതെ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മാത്രവുമല്ല തുടരന്വേഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അമ്മ ആവശ്യപ്പെട്ടതു പോലെ തുടരന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘കെഎം ഷാജി അധോലോക കര്ഷകന്’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ







































