‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

By Staff Reporter, Malabar News
malabarnews-rahim
AA Rahim
Ajwa Travels

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണം നേരിടുന്ന കെഎം ഷാജി എംഎല്‍എക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. ഷാജിയൊരു അധോലോക കര്‍ഷകനാണ് എന്നായിരുന്നു റഹീമിന്റെ ആരോപണം.

2016-ല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം ആസ്‌തി ഉള്ളതായാണ് കാണിച്ചിരിക്കുന്നത്. പിന്നെ എങ്ങനെയാണു നാല് കോടിയോളം രൂപ ചിലവ് വരുന്ന വീട് ഷാജി നിര്‍മ്മിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം ചോദിച്ചു.

ഇന്ന് വരെ ഒരു രാഷ്‌ട്രീയ നേതാവിന് നേരെയും ഉയരാത്ത ആരോപണമാണ് ഷാജിക്ക് എതിരെ നിലവിലുള്ളത്. അദ്ദേഹത്തിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് ഷാജി വെളിപ്പെടുത്തണം.

2016-ല്‍ തന്നെ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്തിയതാണ്. ഏകദേശം 4 കോടിയോളം വിലവരുന്ന 5660 ചതുരശ്ര അടിയോളം വലുപ്പമുള്ള വീടാണത്. എവിടെ നിന്നാണ് ഇത്രയും പണം ഷാജിക്ക് ലഭിച്ചത്, റഹീം ചോദിക്കുന്നു.

ഇഞ്ചി കൃഷിയാണ് വരുമാന മാര്‍ഗമെന്ന് ഷാജിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. സ്വയം അപഹാസ്യനാവുകയാണ് ഇയാളെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Read Also: ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE