കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുസഫറലി യുഎഇ പോലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റർപോൾ ലെയിസൺ ഓഫിസർ കൂടിയായ ഐജി സ്പർജൻകുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റന് വഴി തെളിഞ്ഞത്. ഇന്ത്യൻ കോൺസുലേറ്റ് വഴി ഡൽഹിയിൽ എത്തിച്ച പ്രതിയെ ഹൊസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Most Read: പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്






































