തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ തുടരുമെങ്കിലും ഇന്ന് ഒരു ജില്ലയിലും അലർട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല.
സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയാണ് മഴ തുടരാൻ കാരണം. ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് അന്തരീക്ഷം മേഖാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്‌ഥലത്ത് കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നൽ സാധ്യത ഉണ്ടായാൽ നിർബന്ധമായും ഗൃഹോപകരണങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വാതിലിനും ജനലിനും സമീപം നിൽക്കുന്നത് ഒഴിവാക്കാണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും






































