മലപ്പുറം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. കരുളായി സ്വദേശി നിസാറാണ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിന് കാട്ടാനയുടെ ചവിട്ടേറ്റത്. വൈകിട്ട് ജോലി കഴിഞ്ഞ് വന്ന് പുഴയില്‍ കുളിക്കാന്‍ പോയ നിസാറിനെ ഇന്ന് രാവിലെ 8 മണിയോടെ വളയം കുണ്ടിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്. റബര്‍ തോട്ടത്തില്‍ മരം മുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്, സമീപത്ത് ആനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. രാത്രി കാട്ടാനയുടെ അലര്‍ച്ച കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഭാര്യ, ജംഷീന. മക്കള്‍ നുസ്‌റത്ത്, നിദാല്‍, നസീഹ. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Read also: ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ







































