ഗാന്ധിനഗര്‍: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബജ്‌റംഗ് ദള്‍ ഭീഷണി. മുനവറിന്റെ ‘ഗുജറാത്ത് ടൂര്‍’ എന്ന പരിപാടിക്കെതിരെയാണ് ബജ് റംഗ് ദള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഷോ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുനവറിനെ ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്ക് ബജ് റംഗ് ദള്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
തന്റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ‘ഗുജറാത്ത് ടൂര്‍’ നടത്തുമെന്ന് മുനവർ പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ 1ന് സൂറത്തിലും ഒക്‌ടോബര്‍ 2ന് അഹമ്മദാബാദിലും ഒക്‌ടോബര്‍ 3ന് വഡോദരയിലും ഷോ നടത്താനാണ് പദ്ധതി. എന്നാൽ ഷോ നടത്താൻ അനുവദിക്കില്ലെന്നാണ് ബജ് റംഗ് ദള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
നേരത്തെ പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ നടന്ന പരിപാടിയില്‍ അമിത് ഷായെയും ഹിന്ദു മത വിശ്വാസങ്ങളെയും പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുനവറിനെയും മറ്റ് നാല് പേരെയും മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസം ജയിലിൽ കഴിഞ്ഞ മുനവറിന് പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Read also: 2004ൽ സോണിയയെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നു; രാംദാസ് അത്തേവാല