ചണ്ഡീഗഡ്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണ് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. എല്ലാവരും വീട്ടിൽ തന്നെ തുടരണം. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തു പോകാവൂയെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 6,980 കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരി മാസത്തിൽ 600ൽ താഴെ മാത്രം കോവിഡ് കേസുകളാണ് പഞ്ചാബിൽ ഉണ്ടായിരുന്നത്. സജീവ രോഗ ബാധിതർ 50,000 ആയി. ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 3.9 ലക്ഷം പിന്നിടുകയും ചെയ്തു.
കോവിഡ് കേസുകൾ ഉയരുന്നത് തടയാൻ കർശന നടപടികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും അതിഥി തൊഴിലാളികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
Read also: സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്






































