കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാന ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. അവസാന ഘട്ടത്തിലെ വോട്ടെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന രോഷം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തൽ.
മാർച്ച് 27ന് തുടങ്ങിയ തിരഞ്ഞെടുപ്പാണ് എട്ടാം ഘട്ടത്തോടെ ഇന്ന് പൂർത്തിയായത്. അവസാന ഘട്ടത്തിൽ കൊൽക്കത്തയിലെ 7 സീറ്റുകൾ ഉൾപ്പടെ 35 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്. വടക്കൻ കൊൽക്കത്തയിലെ മഹാജതി ഓഡിറ്റോറിയത്തിനടുത്ത് ബോംബേറ് നടന്നത് ഒഴിച്ചാൽ പൊതുവെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
മെയ് 2നാണ് ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തവരുന്നത്. ബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ ഇപ്പോഴുയരുന്ന വിമർശനങ്ങളെ നേരിടാൻ കേന്ദ്രസർക്കാരിനു കരുത്താകും. മറിച്ചായാൽ പ്രതിപക്ഷ നിരയുടെ ഉയർത്തെഴുനേൽപ്പിന് രാജ്യം സാക്ഷ്യം വഹിക്കും.
Read Also: കോവാക്സിനും വില കുറച്ചു; സംസ്ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും







































