കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി. നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിയ മമതക്ക് ബിജെപി സ്ഥാനാർഥി സുവേന്തു അധികാരിക്ക് മുന്നിൽ കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച സുവേന്തു ഇത്തവണ ബിജെപിക്ക് വേണ്ടിയാണ് കളത്തിലിറങ്ങിയത്.
അതേസമയം, പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് 143 സീറ്റിലും ബിജെപി 112 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇടത് ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Also Read: കോയമ്പത്തൂരിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു







































