തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയാണെന്ന് വീണ്ടും തെളിയുകയാണ്.
നിലവിൽ 94 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്. സംസ്‌ഥാനത്ത് 10 ജില്ലകളിലും ഇടത് മുന്നണി തന്നെയാണ് മുന്നേറ്റം തുടരുന്നത്. ഇതിനോടകം തന്നെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ടിപി രാമകൃഷ്‌ണനും, തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫും തങ്ങളുടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. 6,173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്.
Read also : പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍






































